1470-490

നിർബന്ധിത വിവാഹം സൃഷ്ടിക്കുന്നത് മനോരോഗികളെ

മനോരോഗികളെ സമൂഹത്തിന് contribute ചെയ്യുന്ന ഒരു കൂറ്റൻ machinery ആണ് Compulsory Matrimony എന്ന് ഇടയ്ക്ക് തോന്നും. 19ഉം 20ഉം വയസ്സുള്ളപ്പോൾ കല്യാണം കഴിച്ചയക്കപ്പെടുന്ന പെൺകുട്ടികൾ ഒരു 26-27 വയസ്സോട് കൂടെ depression, anxiety ഒക്കെ അടിച്ച്‌ ജീവിതം തന്നെ മടുത്ത് Psychiatric help തേടുന്നത് ദിവസേന കാണേണ്ടി വരുമ്പോൾ പ്രത്യേകിച്ചും.

സ്വന്തം വ്യക്തിത്വം രൂപപ്പെടുന്നതിന് മുൻപ്, സ്വന്തം path, അത് professionൽ ആവട്ടെ passionൽ ആവട്ടെ, ഏതെന്ന് മനസ്സിലാക്കുന്നതിന് മുൻപ്, എന്തിന് സ്വന്തം sexual orientation പോലും തിരിച്ചറിയുന്നതിന് മുൻപ് വേറൊരാളുടെ identityയുമായി നിർബന്ധിതമായി tag ചെയ്യപ്പെട്ടാൽ എങ്ങനെ മനോരോഗം വരാതിരിക്കും. കൗമാരത്തിൽ നിന്ന് നേരെ ഭർത്താവിന്റെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ, അല്ലെങ്കിൽ ഭർത്താവ് എന്ന വ്യക്തിയുടെ, അയാളുടെ വീട്ടുകാരുടെ, ഇഷ്ടാനിഷ്ടങ്ങൾ ഏർപ്പെടുത്തുന്ന വിലക്കുകളിൽ തളച്ചിടപ്പെടുന്ന ഒരു പെണ്ണിന്റെ അവസ്ഥ എത്ര ദയനീയമാണ്.

അമിതമായ ലൈംഗിക ആസക്തി ഉള്ള, ലൈംഗിക വൈകൃതങ്ങൾ ഉള്ള, എന്നാൽ മാനസിക വളർച്ച ഇല്ലാത്ത ഒരു patient മാതാപിതാക്കളോടൊപ്പം എന്റെ OPയിൽ വരാറുണ്ടായിരുന്നു. വൈകൃതം എന്നാൽ consent ഇല്ലാതെ sexual advances നടത്തുക, കുഞ്ഞുങ്ങൾ ആയിട്ട് വരെ ലൈംഗിക ബന്ധത്തിന് ശ്രമിക്കുക ഇവയൊക്കെ. ഒരു വട്ടം follow upന് വന്നപ്പോൾ 18 വയസ്സ് മാത്രമുള്ള നിഷ്കളങ്കയായ ഒരു പെൺകുട്ടിയെ കൂടെ കൂട്ടിന് കണ്ടപ്പോൾ ഞാൻ ആരാണെന്ന് ചോദിച്ചു. മകന്റെ sexual and behavioral issuesന് അവന്റെ മാതാപിതാക്കൾ കണ്ട പ്രതിവിധി, അവനെ കൊണ്ട് കല്യാണം കഴിപ്പിച്ചുവത്രേ. How shocking. ലൈംഗികത അതിന്റെ നിറവിലും sweetnessലും ആസ്വദിക്കേണ്ട explore ചെയ്യേണ്ട പ്രായത്തിൽ, തന്നെക്കാൾ 10ഓ 12ഓ വയസ്സിന് മൂപ്പുള്ള ഒരുത്തനാൽ brutally rape ചെയ്യപ്പെടുക. അതും വീട്ടുകാരുടെയും നാട്ടുകാരുടെയും അനുഗ്രഹാശ്ശിസ്സുകളോടെ.

ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല. സമൂഹത്തിന് സ്ത്രീകളോടുള്ള കാഴ്‌ചപ്പാട്‌ ഇതിൽ നിന്നും വ്യക്തമാണ്. സ്ത്രീക്ക് ഒരു വ്യക്തി എന്ന നിലയിൽ existence ഇല്ലെന്നും, അവൾ ഭോഗിക്കാനുള്ള ഒരു വസ്തു മാത്രമാണെന്നും culturally condition ചെയ്തെടുക്കുന്ന മഹത്തായ traditionൽ തന്നെയല്ലേ നമ്മുടെ rape cultureന്റെ യഥാർത്ഥ roots ഉള്ളത്.

ഇതൊക്കെ പണ്ട്, ഇന്നത്തെ കാലത്ത്‌ നടക്കില്ലാ എന്ന് ഈ പോസ്റ്റ് വായിക്കുമ്പോൾ ചിലർക്കെങ്കിലും തോന്നിയേക്കാം. ഇന്നലെ എന്റെ OPയിൽ മാനസിക വിഭ്രാന്തി ആണെന്ന് പറഞ്ഞ് ഒരു പെൺകുട്ടിയെ കൊണ്ട് വന്നു. 19 വയസ്സുള്ള ആ കുട്ടിയുടെ വിവാഹം 31 വയസ്സുള്ള, സമ്പന്നനും കുടുംബമഹിമയുള്ളവനുമായ, ഒരുത്തനുമായി വീട്ടുകാർ ഉറപ്പിച്ചു. അതിന് വിസമ്മതിച്ച്‌ ആ കുട്ടി ഇപ്പോൾ ചത്തു കളയുമെന്നു കരഞ്ഞു നിലവിളിച്ചതാണ് അവളുടെ മാനസിക വിഭ്രാന്തി.

എല്ലാ പെൺകുട്ടികൾക്കും അങ്ങനെ ഒരു stand എടുക്കാൻ പറ്റിയെന്ന് വരില്ല. എന്റെ അച്ഛനും അമ്മയും എനിക്ക് നല്ലത് വരുന്നതേ ചെയ്യുള്ളൂ എന്ന് naive ആയിട്ടാണ് മിക്കവാറും പെൺകുട്ടികളും ആ പ്രായത്തിൽ ചിന്തിക്കുക. മറ്റൊരു സ്ത്രീ പറഞ്ഞത് ഓർക്കുന്നു. 17 വയസ്സിൽ അവരെ കെട്ടിച്ച് വിട്ടു. ഭർത്താവിന് മാനസിക രോഗം ഉള്ള വിവരം മറച്ചു വച്ചാണ് വിവാഹം നടത്തിയത്. ഒരു കൊല്ലത്തിനകം ഒരു കുഞ്ഞിനെയും പ്രസവിച്ചു. വെറും 4 കൊല്ലം നീണ്ടുനിന്ന ദാമ്പത്യജീവിതം. അവരുടെ ഭർത്താവ് ഒരു ദിവസം ആത്മഹത്യ ചെയ്തതോടെ ഭർത്താവിന്റെ സഹോദരന്മാർ അവരെ ആട്ടി പുറത്താക്കി. ഇപ്പോൾ അവരുടെ മകനെ ആശുപത്രിയിൽ കാണിക്കാൻ വന്നതായിരുന്നു അവർ. മകനും മാനസിക രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയിരിക്കുന്നു. സ്വന്തം വീട്ടുകാരോ ഭർത്താവിന്റെ വീട്ടുകാരോ തുണ ഇല്ലാതെ, ഒരു ജോലിക്ക് നോക്കാൻ വേണ്ട വിദ്യാഭ്യാസം പോലുമില്ലാതെ, തികച്ചും helpless ആയ 28 വയസ്സുകാരി.

അച്ഛന്റെയും അമ്മയുടെയും വാക്ക് കേട്ട് വിവാഹം കഴിച്ചതാണ്. ഭർത്താവിന്റെ വീട്ടിൽ നിൽക്കാൻ പറ്റാതെ ഒരു പെണ്ണ് സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നാൽ ഈ അച്ഛനും അമ്മയും തന്നെ പച്ചക്ക് ആട്ടും, ഇല്ലേ. നാട്ടുകാർ എന്ത് പറയും, കുടുംബത്തിന് ഉണ്ടാവുന്ന ചീത്ത പേര്, കല്യാണചിലവ് ഒക്കെ എണ്ണി പറഞ്ഞ് ശപിക്കും. സത്യം പറഞ്ഞാൽ, കുഞ്ഞുങ്ങളെ പ്രസവിക്കാനും വളർത്താനും ഭർത്താവിന്റെ കോണാൻ കഴുകാനും ഉള്ള ഒരു യന്ത്രത്തെയാണ് സ്ത്രീയിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നതെന്ന് തോന്നുന്നു. പിന്നെ പുരുഷന്റെ സുഖത്തിനായി അവളുടെ ശരീരവും. ഇത് സ്മൂത്ത് ആയി നടപ്പിലാക്കാനുള്ള നൈസ് taglines മാത്രമാണ് ‘സ്ത്രീജന്മം പുണ്യജന്മം’ ഒക്കെ.

ഒരു പെൺകുട്ടിയെ full potential എത്താൻ വിടാതെ, ഒരു പൂവായി വിരിയുന്നതിന് മുൻപേ, തല്ലി കെടുത്തുന്ന ഈ ക്രൂരത ഇനിയും വേണോ ഈ നാട്ടിൽ. കല്യാണം കഴിച്ച്‌ ജീവിക്കുക എന്നതാണോ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ultimate ലക്ഷ്യം എന്നത്. ജീവിതകാലം മുഴുവൻ ആരുടെയൊക്കെയോ ഭാരം താങ്ങി torture ചെയ്യപ്പെട്ട്, മനക്കരുത്ത് നഷ്ടപ്പെട്ട് നിർജ്ജീവരായി തുടരുന്ന സ്ത്രീകളെ ഇനിയും കാണാൻ വയ്യാ.

Comments are closed.