1470-490

കോട്ടക്കലിലെത്തുന്ന പ്രവാസികൾക്ക് ലീഗ് വക സാന്ത്വനം

കോട്ടക്കലിലെത്തുന്ന പ്രവാസികൾക്ക്  ലീഗ് വക സാന്ത്വനം:-
കോട്ടക്കൽ :കോട്ടക്കൽ മുനിസിപ്പാലിറ്റി പരിധിയിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യ്യങ്ങൾ മുൽസിപ്പാലിറ്റിയുമായും, മറ്റു സ്ഥാപനങ്ങളുമായും ചേർന്നു കൊണ്ട്  ഒരുക്കുമെന്ന്  കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു. നാടിന് മുതൽക്കൂട്ടായി പ്രവർത്തിച്ച  പ്രവാസികളോട് സന്നിഗദ ഘട്ടത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന അലംഭാവം ചെറുതല്ല. ബന്ധപ്പെട്ട ഗവർമെന്റുകൾ ഇവരുടെ കാര്യത്തിൽ ഇത് വരെ ഒരു വ്യക്തത വരുത്താത്ത സാഹചര്യത്തിൽ  കോട്ടക്കൽ മുനിസിപ്പൽ ഏരിയയിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സാന്ത്വന സഹായം ഏറെ വിലമതിക്കുന്ന പ്രവർത്തനമാണ്.  വളരെയധികം പ്രയാസപ്പെട്ട് തിരിച്ചെത്തുന്ന  കോട്ടക്കൽ മുനിസിപ്പൽ ഏരിയയിൽ ഉള്ള എല്ലാ വിഭാഗം പ്രവാസികൾക്കും ജാതി- മത, രാഷ്ട്രീയ ഭേദമന്യേ  കോറന്റൈനും, ഭക്ഷണത്തിനുമുള്ള  സൗകര്യങ്ങൾ  ഒരുക്കു മെന്നും അതിന് വേണ്ട നടപടികൾ സ്വീകരിച്ചു കഴിഞ്ഞെന്നും  ഭാാവാഹികൾ അറിയിച്ചു.നഗരസഭ ചെയർമാൻ കെ.കെ.നാസർ, യു.എ.നസീർ, ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി, സാജിദ് മങ്ങാട്ടിൽ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, കാസിം മൗലവി, യു.എ.ഷബീർ, മുക്രി അബ്ദു, സുലൈമാൻ പാറമ്മൽ,അബു കൂരിയാാട്, ഇല്ലിക്കോകാട്ടിൽ ഗഫൂർ എന്നിവർ പങ്കെടുത്തു. 

Comments are closed.