1470-490

കേരളത്തിന് ഇന്ന് ആശ്വാസദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശ്വാസദിനം. സംസ്ഥാനത്ത് ഇന്നും കോവിഡ്-19 പോസിറ്റീവ് കേസുകളില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഏഴ് പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. കോട്ടയത്ത് 6 പേരും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് കോവിഡ് നെഗറ്റീവായത്. നിലവില്‍ 30 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 14760 നിരീക്ഷണത്തിലാണ്. ഇതില്‍ 14402 വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 34599 സാമ്പിളുകളാണ് ഇത് വരെ പരിശോധിച്ചത്. ഇതില്‍ 34063 സാമ്പിളുകള്‍ രോഗബാധയില്ലെന്ന് തെളിഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് കോവിഡ് രോഗികളുള്ളത്. എട്ട് ജില്ലകള്‍ കോവിഡ് മുക്തമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Comments are closed.