1470-490

ദേവസൂര്യ സൗജന്യമായി മാസ്ക് നിർമ്മിച്ചു നൽകി.


പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയിലെ വനിതാ വേദി പ്രവർത്തകർ സൗജന്യമായി മാസ്ക് നിർമ്മിച്ചു നൽകി മാതൃകയായി. പാവറട്ടി സാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ പ്രവർത്തകർക്കാണ് ആയിരത്തിലേറെ മാസ്ക്കുകൾ നിർമ്മിച്ചു നൽകിയത് ലൈബ്രറിയുടെ കീഴിൽ തയ്യൽ പരിശീലനം പൂർത്തികരിച്ച വനിതാവേദി പ്രവർത്തകർ ശ്രമദാനമായാണ് മാസ്ക് നിർമ്മാണം നടത്തിയത്. ദേവസൂര്യ വനിതാവേദി ഭാരവാഹികളായ സുധ പ്രജീഷ്, അംബുജം സുബ്രമണ്യൻ, സ്മിജിത സുരേഷ്, ബിജി ബാലൻ പ്രിൻസി വി പി, ദേവസൂര്യ സെക്രട്ടറി റ്റി കെ സുരേഷ് റെജി വിളക്കാട്ടുപാടം, എന്നിവർ നേതൃത്വം നൽകി.സാന്ത്വന സ്പർശം ഭാരവാഹി എൻ പി അബൂബക്കർ മാസ്ക്കുകൾ ഏറ്റുവാങ്ങി

Comments are closed.