1470-490

കോഴിക്കൂട്ടിൽ രഹസ്യ അറ വ്യാജ ചാരായ വാഷ് പിടികൂടി


പരപ്പനങ്ങാടി: ലോക്ക് ഡൗണിനെ തുടർന്ന് ബിവറേജസ് ഔട്ട് ലെറ്റുകൾ തുറക്കുന്നത് അനിശ്ചിതത്വത്തിൽ ആയതോട് കൂടി കള്ളവാറ്റ് വ്യാപകമായതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ വാറ്റ് ചാരായം നിർമ്മിക്കുവാനായി സൂക്ഷിച്ചിരുന്ന ഇരുപത് ലിറ്ററോളം വാഷ് പിടിക്കൂടി.പരപ്പനങ്ങാടി ഉള്ളണം നോർത്തിൽ ആട്ടീരിൽ വീട്ടിൽ ഗിരീഷ് കുമാറിന്റെ വീട്ടിലെ കോഴിക്കൂടിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലുള്ള വാഷ് ആണ് പിടികൂടിയത്.മരത്തിൽ നിർമ്മിച്ച കോഴിക്കൂടിന് താഴെയായിരുന്നു രഹസ്യ അറ നിർമ്മിച്ച് വാഷ് സൂക്ഷിച്ചിരുന്നത്. വ്യാജചാരായം നിർമ്മിച്ച് വൻ വിലക്ക് കച്ചവടം നടത്താൻ ആയിരുന്നു പ്രതി വാഷ് ഉണ്ടാക്കിയത് എന്ന് പോലീസ് അറിയിച്ചു. പരപ്പനങ്ങാടി സി ഐ ഹണി കെ ദാസ്, എസ് ഐമാരായ രാജേന്ദ്രൻ നായർ, രാധാകൃഷ്ണൻ,സി പി ഒ മാരായ ജിനു , ജിതിൻ എന്നിവർ ഉൾപ്പെട്ട സംഘം നടത്തിയ തിരിച്ചിലിൽ ആണ് വാഷ് സംഭരണം കണ്ടെടുത്തത്.അബ്ക്കാരി നിയമ പ്രകാരം കേസ് എടുത്ത ശേഷം പ്രതിയ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യ്തു.ലോക് ഡൗൺ തുടങ്ങിയ ശേഷം ഇതിനോടകം പതിനഞ്ചോളം അബ്കാരി കേസുകൾ പരപ്പനങ്ങാടി സ്റ്റേഷനിൽ മാത്രം എടുത്തിട്ടുണ്ട്.

Comments are closed.