1470-490

കൊറോണ വൈറസിന് മാരക ജനിതക മാറ്റം

ആഗോളതലത്തിൽ പടർന്നുപിടിച്ച കൊറോണ വൈറസിന് ജനിതക വ്യതിയാനം ‘ പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ച ശ്രേണിയെ ശാസ്തജ്ഞർ കണ്ടെത്തി. ഇത് ആദ്യ ദിവസങ്ങളിൽ പടർന്ന കോവിഡ് -19 രോഗത്തിന് കാരണമായ വൈറസിനേക്കാൾ കൂടുതൽ സാംക്രമികമാണ്.

യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിനു പിന്നിൽ. ആണവായുധങ്ങളുടെ രൂപകൽപ്പനയ്ക്കായി രണ്ടാം ലോക മഹായുദ്ധസമയത്ത് സ്ഥാപിച്ച യുഎസ് ഊർജ്ജ വകുപ്പിന്റെ ദേശീയ ലബോറട്ടറിയാണ് ലോസ് അലാമോസ് നാഷണൽ ലബോറട്ടറി (ലോസ് അലാമോസ് അല്ലെങ്കിൽ ലാൻഎൽ).

ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ 33 പേജുള്ള റിപ്പോർട്ടായി പ്രിപ്രിന്റ് പോർട്ടലായ ബയോആർക്സ്വിൽ ശാസ്ത്രലോകത്തിന്റെ വിശകലനത്തിനും അംഗീകാരത്തിനുമായി സമർപ്പിച്ചിട്ടുണ്ട്.

Comments are closed.