1470-490

കായക്കൊടിയിൽയൂത്ത്കോണ്ഗ്രസ്സിന്റെ പച്ചക്കറിവിപ്ലവം…

കെ.മുരളീധരൻ ആദ്യകിറ്റ് നൽകിവിതരണോദ്ഘാടനം ചെയ്യുന്നു.


കുറ്റ്യാടി: – കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീടുകളിലായവർക്ക്  കായക്കൊടി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൻ ആയിരത്തി അഞ്ഞൂറ് കിറ്റ് ഭക്ഷ്യവസ്തുക്കൾ നൽകി. വടകര പാർലിമെന്റ് നിയോജക മണ്ഡലം എം.പി.കെ.മുരളീധരൻ കായക്കൊടി മണ്ഡലം യൂത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് എൻ.കെ ഫിർദൗസിന് ആദ്യ കിറ്റ് നൽകി വിതരണത്തിന്റെ ഉൽഘാടനം  നിർവഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി കെ പ്രവീൺകുമാർ, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു,
യൂത്ത് കോൺഗ്രസ്സ് ജില്ല പ്രസിഡന്റ് ആർ ഷെഹിൻ, സംസ്ഥാന സെക്രട്ടറി പി.കെ രാഗേഷ്, ബ്ലോക് പ്രസിഡന്റ് പ്രിൻസ് ആൻറണി, കെ.പി ബിജു,ശ്രീജേഷ് ഊരത്ത്, പി.പി മൊയ്തു, യു വി.സി അമ്മദ് ഹാജി, ഒ.രവീന്ദ്രൻ മാസ്റ്റർ  കെ.എസ് യു. മണ്ഡലം പ്രസിഡന്റ് നിഹാൽ ഷാ, റമീസ് യു വി.സി ജദീർ, സിയാദ്  യൂത്ത് കോണ്ഗ്രസ് നേതാക്കളായ സജിൻ പൂളക്കണ്ടി, വിജേഷ്, രജിൻ ലാൽ, അർജുൻ സാബിത്ത്, വിപിൻ പണിക്കർ എന്നിവർ സംബന്ധിച്ചു.

Comments are closed.