1470-490

ഞങ്ങളോടെന്തിനീ നീതികേട് …ഓട്ടോറിക്ഷ ഓടിക്കുന്ന ഞങ്ങളും തൊഴിലാളികൾ …


പട്ടിണിയിലായ ഞങ്ങൾടെ മക്കൾക്കും അരി വാങ്ങണം…
സത്യഗ്രഹ സമരവുമായി ഓട്ടോറിക്ഷ ഡ്രൈവർമാർ


അങ്ങാടിപ്പുറം: സർക്കാരിൻ്റെ ചിറ്റമ്മ നയം: ഓട്ടോറിക്ഷകളെ ഓടാൻ അനുവദിച്ചില്ല. ലക്ഷക്കണക്കായ ഓട്ടോറിക്ഷ തൊഴിലാളികൾ കൊടും ദാരിദ്ര്യത്തിൽ.
ടാക്സി തൊഴിലാളികളായ ഞങ്ങൾടെ പട്ടിണി മാറ്റാൻ ഓട്ടോറിക്ഷകള ഓടാൻ അനുവദിക്കൂ എന്ന അപേക്ഷയുമായി ഗത്യന്തരമില്ലാതെ സത്യഗ്രഹ സമരം നടത്തുകയാണ് അങ്ങാടിപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവർമാർ .
ലോക് ഡൗൺ ആരംഭിച്ച് ഒന്നര മാസമായതിനാൽ കുടുംബം പോറ്റാൻ മറ്റു വഴികളില്ലാതെ ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് ഓട്ടോറിക്ഷ തൊഴിലാളികൾ സംസ്ഥാനത്ത് പട്ടിണിയും , പരിവട്ടവുമായി നരകിക്കുമ്പോൾ ഓട്ടോറിക്ഷകളെ ഓടിക്കാൻ അനുവദിക്കാത്ത സർക്കാർ നയത്തിനെതിരെയാണ് INTUC ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഡ്രൈവർമാർ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സത്യഗ്രഹം നടത്തിയത്. ടാക്സികൾക്ക് ഓടാൻ അനുവാദം നൽകിയ മുഖ്യമന്ത്രി ഞങ്ങളും ടാക്സിയാണെന്ന കാര്യം വിസ്മരിച്ചതുകൊണ്ടല്ലെ ഞങ്ങളെ ഓടാൻ അനുവദിക്കാത്തതെന്നും സമരക്കാർ ചോദിക്കുന്നു. മുഴുപട്ടിണിയിലായ ഞങ്ങളെ സഹായിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു. ടാക്സി വിഭാഗത്തിൽ പെടുന്ന ഓട്ടോറിക്ഷകളെ ഓടാൻ നിയമത്തിൽ ഇളവു നൽകണമെന്നും സമരക്കാർ അഭ്യർത്ഥിച്ചു.
അങ്ങാടിപ്പുറത്തെ lNTUC ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഭാരവാഹികളായ പി.ടി. മാത്യു, മുസ്തഫ കള്ത്തിൽ, ഫൈസൽ, കെ.ടി. ജബ്ബാർ എന്നിവരാണ് പ്രതീകാത്മക സത്യഗ്രഹം നടത്തുന്നത്.
സമരം ഓൺ ലൈനിലൂടെ INTUC മുൻ ജില്ലാ പ്രസിഡണ്ട് എൻ.എ. കരീം ഉദ്ഘാടനം ചെയ്തു. മുൻ ഡി.സി.സി. വൈസ് പ്രസിഡണ്ട് പി. രാധാകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. എസ്. അനീഷ്, എന്നിവർ അഭിവാദ്യമർപ്പിച്ചു.

Comments are closed.