1470-490

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ കത്തിച്ച നിലയില്‍

വെളിയംകോട്. പാലപ്പെട്ടി പുതിയിരുത്തി പടിഞ്ഞാറു ഭാഗം അജ്മീര്‍ നഗറില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. പണ്ടാരി ഹംസ മകന്‍ അന്‍സാറിന്റെ ഉടമസ്ഥതയിലുള്ള
ഓട്ടോറിക്ഷയാണ് അഗ്‌നിക്കിരയാക്കിയത്. വീടിനോട് ചേര്‍ന്ന ഷെഡില്‍ നിര്‍ത്തിയിട്ടിരുന്നതായിരുന്നു. ഓട്ടോ പൂര്‍ണ്ണമായും കത്തിച്ചാമ്പലായി. വീട്ടിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വീടിന് പുറത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ട് ഉണര്‍ന്നു നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ കത്തുന്നത് ശ്രദ്ധയില്‍ പെട്ടത്. പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി.

Comments are closed.