1470-490

200 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട് എക്സൈസ് നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പരിശോധനയിൽ കുന്നമംഗലത്ത് നിന്നും 200 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ കുന്നമംഗലം സങ്കേതം അധികാരത്തൊടി ശ്മശാന ഭാഗത്ത് പൊന്തക്കാടുകൾ ക്കിടയിൽ നിന്നും രഹസ്യമായ സൂക്ഷിച്ച നിലയിൽ 200 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.ഇന്ന് കാലത്ത് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാജ മദ്യ നിർമാണത്തിനായി സൂക്ഷിച്ച് വെച്ച ഇത്രയധികം വാഷ് കണ്ടെടുത്തത്.ഈ ശ്മശാന ഭാഗത്ത് കാട് നിറഞ്ഞ് ആൾ സഞ്ചാരമില്ലാത്ത കൊണ്ട് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുവാൻ തിരഞ്ഞെടുത്തതെന്ന് അനുമാനിക്കുന്നു.കേസ് കുന്നമംഗലം എക്സൈസ് റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഷംസു എളമരം,സിവിൽ എക്സൈസ് ഓഫീസർമാരായ ദിനോബ്, അനുരാജ്,സൈമൺ എന്നിവർ പങ്കെടുത്തു.വാഷ് സൂക്ഷിച്ച ആളിനെ കണ്ടെത്താൻ ഊർജിതമായി അന്വേഷിച്ച് നടപടികൾ സ്വീകരിക്കുന്നതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.ഇക്കാലയളവിൽ മുപ്പത്തി ഏഴോളം കേസിൽ നിന്നും ആറായിരത്തിലധികം ലിറ്റർ വാഷ് കണ്ടെടുത്തിട്ടുണ്ട്.മുൻകാല വ്യാജ വാറ്റ് കേന്ദ്രങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളെ നിയോഗിച്ചതിൽ തദ്ദേശവാസികളിൽ നിന്നും ലഭിക്കുന്ന അറിവിന്മേലിലാണ് ഇത്രയും സത്വര നടപടികൾ സ്വീകരിക്കാൻ കഴിയുന്നത്.

Comments are closed.