1470-490

പച്ചക്കറി കിറ്റ് വിതരണം നടത്തി

ഭാരതീയ ജനതാ പാർട്ടി കണ്ടാണശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. പഞ്ചായത്തിന്റെ വിവിധ മേഖലകളിലായി 1500 ലേറെ കിറ്റുകളാണ് വിതരണം നടത്തിയത്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ബി.ജെ.പി. ജില്ല പ്രസിഡണ്ട് കെ.കെ. അനീഷ് കുമാർ നിർവ്വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് കോലാരി അധ്യക്ഷനായി. മണലൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിജീഷ് വെട്ടത്ത്, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സന്തോഷ് മുതുവീട്ടിൽ, ഒ. ബി.സി. മോർച്ച നിയോജക മണ്ഡലം സെക്രട്ടറി സുരേഷ് അരിയനിയൂർ, എന്നിവർ സംസാരിച്ചു. തക്കാളി, വെണ്ട, മത്തങ്ങ, കുമ്പളം, പയർ, കാബേജ്, കോളിഫ്ലവർ, ബീറ്റ്റൂട്ട്, വഴുതന, സവാള തുടങ്ങിയ പച്ചക്കറികളടങ്ങുന്ന അഞ്ച് കിലോ വീതം തൂക്കം വരുന്ന കിറ്റുകളാണ് വിതരണം ചെയ്തത്.

Comments are closed.