1470-490

വലപ്പാട് ജനകീയ ഹോട്ടലിൽ 25 രൂപയ്ക്ക് ഊണ്


സർക്കാരിന്റെ ജനകീയ ഭക്ഷണ ശാലയുടെ ചുവട് പിടിച്ച് 25 രൂപയ്ക്ക് ഊണ് ഉണ്ടാക്കി പാഴ്‌സൽ വിതരണം ചെയ്യുകയാണ് വലപ്പാട് കുടുംബശ്രീ പ്രവർത്തകർ. ലോക് ഡൗണിന്റെ ഭാഗമായി ഭക്ഷണശാലകൾ തുറക്കാൻ അനുവദമില്ലാതാത്തതിനാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമാവുകയാണ് ഈ സ്ഥാപനം. പാഴ്‌സലായാണ് ഇപ്പോൾ ഊണ് ലഭിക്കുന്നത്. ലോക്ക് ഡൗൺ തിരുന്നതോടെ ജനകീയ ഹോട്ടലിൽ ഇരുന്ന് കഴിക്കുന്നതിനും സൗകര്യമുണ്ടാകും.നിലവിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വലപ്പാട് പഞ്ചായത്തിന്റെ സഹകരണത്തോടെ ചന്തപ്പാട് പഞ്ചായത്ത് ഷോപ്പിങ്ങ് കേംപ്ലക്‌സ് മുറിയിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ അഞ്ച് വനിതകൾ ചേർന്നാണ് നടത്തിപ്പ്. ഇവിടെ നിന്ന് നേരിട്ട് ഭക്ഷണം വാങ്ങുന്നവർക്ക് 20 രൂപയും പാഴ്‌സലിന് 25 രൂപയുമാണ്. വലപ്പാട് പഞ്ചായത്ത് ജനകീയ ഹോട്ടലിൽ നിന്ന് ദിനംപ്രതി 10 ഊണ് സൗജന്യമായി നൽകുന്നുണ്ട്. ഇതിനുള്ള തുക പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നോ സ്‌പോൺസർ വഴിയോ കണ്ടെത്തും.

Comments are closed.