1470-490

മണലെടുപ്പ് 7 ന് പുനരാരംഭിക്കും

പൊന്നാനി: പൊന്നാനി മോഡൽ മണൽ ട്രഡ്ജിംഗ് മെയ് ഏഴിന് ആരംഭിക്കും. കോവിഡ് വ്യാപന നിയന്ത്രണ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് പൊന്നാനിയിൽ മണലെടുപ്പ് പുന:രാംഭിക്കുന്നത്.
നഗരസഭയുടെ വിവിധ പദ്ധതികൾ അനുസരിച്ച് ആയിരത്തോളം ഭവന നിർമ്മാണ പദ്ധതികളും ഗ്രാമീണ റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമാണ പ്രവർത്തികളും ലോക് ഡൗൺ കാലത്ത് നിലച്ചുപോയിരുന്നു. മഴക്കാലത്തിനു മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധന സാമഗ്രികൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗം കൂടിയാണ് മണലെടുപ്പ് പുന:രാരംഭിക്കാനുള്ള തീരുമാനം.
നഗരസഭാ ചെയർമാൻ
സി പി മുഹമ്മദ് കുഞ്ഞി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിൽ തുറമുഖ വകുപ്പുദ്യോഗസ്ഥരും ബന്ധപ്പെട്ട ഏജൻസികളും ട്രേഡ് യൂണിയൻ പ്രതിനിധികളും പങ്കെടുത്തു.പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഇവയാണ്.
സാമൂഹിക അകലം പാലിച്ചും മാസ്കുകൾ ധരിച്ചും നടക്കുന്ന ട്രസ് ജിംഗിന് മുതിർന്ന തൊഴിലാളികൾക്ക് വിലക്കുണ്ട്. ആകെയുള്ള അഞ്ച് കൺവെർ ബെൽറ്റിൽ ഇടവിട്ടുള്ള മൂന്നെണ്ണം ഒരു ദിവസവും തൊട്ടടുത്ത ദിവസം രണ്ടെണ്ണം വീതവും ഉപയോഗിക്കണം ഒരു തോണിയിൽ രണ്ട് പേർ പുഴയിലും ഇറക്കുന്ന നേരം അഞ്ചു പേരും മാത്രമേ പാടുള്ളു. ശുചീകരണ ഉപകരണങ്ങളും നിർദ്ദേശബോർഡും ഉറപ്പാക്കും. തൊഴിൽ സമയത്ത് ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക നിരീക്ഷണവും ഉണ്ടാകും യോഗത്തിൽ നഗരസഭാ സെക്രട്ടറി ആർ പ്രദീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

Comments are closed.