അധ്യാപകർക്ക് റേഷൻ കടകളിൽ മേൽനോട്ട ചുമതല

തിരുവനന്തപുരം: കണ്ണൂരിൽ അധ്യാപകർക്ക് റേഷൻ കടകളിൽ മേൽനോട്ട ചുമതല. ജില്ലയിലെ തീവ്രബാധിത മേഖലകളിൽ ഭക്ഷ്യവിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂർ ജില്ലാ കലക്റ്റർ ഉത്തരവ് പുറപ്പെടുവിച്ചത്. റേഷൻ സാധനങ്ങൾ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കണം.
ഹോം ഡെലിവറി മേൽനോട്ടം തുടങ്ങിയ ചുമതലകളാണ് അധ്യാപകർക്ക് നൽകിയത്. നേരത്തേ, കൊവിഡ് പശ്ചാത്തലത്തിൽ അധ്യാപകരും സർക്കാർ സംവിധാനങ്ങളോട് സഹകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
Comments are closed.