1470-490

ബാറുകൾക്ക്‌ ലൈസൻസ്‌ അനുവദിച്ചെതിനെതിരെ ഭവന സമരം

താനാളൂർ : കോവിഡ്‌ ബാധയെ തുടർന്നുള്ള ലോക്‌ ഡൗൺ സമയത്ത്‌ സംസ്ഥാനത്ത്‌ ആറോളം ബാറുകൾക്ക്‌ ലൈസൻസ്‌ അനുവദിച്ച സംസ്ഥാന സർക്കാർ നടപടി കടുത്ത ജനവഞ്ചനയാണെന്ന് ലഹരി നിർമ്മാർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ മദ്യ വിരുദ്ധ ജനകീയ മുന്നണി നടത്തിയ ഭവന സമരം അഭിപ്രായപ്പെട്ടു. ഘട്ടം ഘട്ടമായി മദ്യ ലഭ്യത കുറക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പൊള്ളത്തരമായിരുന്നെന്ന് തെളിഞ്ഞതായും മദ്യ വിരുദ്ധ ജനകീയ മുന്നണി അഭിപ്രായപ്പെട്ടു. താനാളൂർ പകരയിൽ നടന്ന സമരത്തിന്‌ മുഹ്സിൻ ബാബു ടി.പി.എം, ഉബൈദുല്ല താനാളൂർ, കെ.ടി ഇസ്മായിൽ മാസ്റ്റർ, ടി പി അഷ് റഫ്‌ എന്നിവർ നേതൃത്വം നൽകി.

Comments are closed.