1470-490

നിരോധിത പുകയില ഉത്പന്നവുമായി ഒരാളെ അറസ്റ്റ് ചെയ്തു

ആറായിരം പാക്കറ്റ് നിരോധിത പുകയില ഉത്പന്നവുമായി ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കല്ലുംപുറം ചൂളിപ്പുറത്ത് സലാഹുദ്ദീനെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് വാഹനത്തിൽ വിൽപ്പനക്കായി നാലു ചാക്കുകളിലായി എത്തിച്ച ആറായിരം പാക്കറ്റ് ഹാൻസ് പിടികൂടിയത്. കുന്നംകുളം എ.സി.പി.ടി.എസ്. സിനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹാൻസ് പാക്കറ്റുകൾ പിടികൂടിയത്. സബ്ബ് ഇൻസ്പെക്ടർമാരായ ഇ. ബാബു, വി.എസ്.സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ മെൽവിൻ, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് ഹാൻസ് പിടികൂടിയത്.

Comments are closed.