ദുരിതാശ്വാസ നിധിയിലേക്ക് സ്നേഹസമ്മാനം

ദേവ യുക്ത ചേർത്ത് വച്ച പണം സ്നേഹസമ്മാനമായി മുഖ്യമന്ത്രിയുടെ ദുരി താശ്വാസ നിധിയിലേക്ക് നൽകി
കുറ്റ്യാടി :- ചങ്ങരംകുളം യൂ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവ യുക്ത ഒരു വർഷം തന്റെ പണ കുടുക്കയിൽ സൂക്ഷിച്ച ധനം മുഴുവനും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിച്ചിരിക്കയാണ്.ഒരു സൈക്കിൾ വാങ്ങണം കൂട്ടുകാരോടൊന്നിച്ച് സവാരി നടത്താം എന്നൊക്കെ ഉണ്ടായിരുന്ന തന്റെ ആഗ്രഹം മാറ്റി വച്ചാണ് പ്രയാസപെടുന്ന കേരളത്തിലെ ജനങ്ങൾക്കായി ഉപയോഗിക്കുന്ന മുഖ്യമന്ത്രിയുടെ നിധിയിലേക്ക് തന്റെ ചെറിയ സഹായം നൽകിയത്, സൈക്കിൾ പിന്നെയും വാങ്ങാം നമ്മുടെ കേരളം പ്രയാസമനുഭവിക്കുമ്പോഴല്ലേ നാം സഹായിക്കേണ്ടത് എന്നാണ് ഈ ഏഴ് വയസ്സു കാരി പറയുന്നത്. സ്നേഹ സമ്മാനം സ്വീകരിക്കാൻ .ഇ.കെ.വിജയൻ എം.എൽ എ എത്തി.ദേവ യുക്ത വിദ്യാർത്ഥികൾക്ക് മാതൃകയായിരിക്കുകയാണെന്ന് തുക സ്വീകരിച്ചു കൊണ്ട് എം.എൽ.എ പറഞ്ഞു.
ഇതേ സ്കൂളിലെ അധ്യാപികയായ ദൃശ്യയുടേയും പ്രജീഷിന്റെയും മകളാണ് ദേവയുക്ത.

Comments are closed.