യൂത്ത് ‘കോൺഗ്രസ്സ് മാസ്ക്ക് വിതരണം നടത്തി
തൃപ്രങ്ങോട്.മാസ്ക്ക് ഉപയോഗം കൂടുതൽ കർശനമാക്കിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്യത്തിൽ രാഹൂൽ ഗാന്ധിയുടെ MASK PHENO INDIA” എന്ന പദ്ധതിയുടെ പേരിൽ തൃപ്രങ്ങോട് പഞ്ചായത്തിലെ 14 വാർഡിൽ എല്ലാവർക്കും മാസ്ക്ക് വിതരണം നടത്തി.കൽപ്പുഴ രാമൻനമ്പൂതിരി വാർഡിലെ ഡ്രീം കേച്ചേർസ് ക്ലബ്ബിലെ മെമ്പർമാർക്ക് മാസ്ക്ക് കൊടുത്തു ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷാജി പാണാട്ട്, യൂത്ത് കോൺഗ്രസ് തൃപ്രങ്ങോട് മണ്ഡലം പ്രസിഡന്റ് വൈശാഖ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുരേഷ് പണിക്കർ, വിപിൻ, സജീഷ് ബാബു, പ്രശാന്ത്, ജാൻസ് തുടങ്ങിയവർ നേതൃത്വം നൽകി…

Comments are closed.