കച്ചവട സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന.

തലശ്ശേരിയിൽ കച്ചവട സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന.
നാലോളം സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.
തലശ്ശേരി : ജില്ലാ കളക്ടരുടെ താലൂക്കുതല സംയുക്ത സ്ക്വാഡ് കച്ചവട സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. തലശ്ശേരി താലൂക്കിൽപ്പെട്ട കടവത്തൂർ, മുണ്ടത്തോട് ,കല്ലിക്കണ്ടി , തലശ്ശേരി നഗരപരിധിയിൽ വരുന്ന മഞ്ഞോടി എന്നീ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തി നടപടികൾ സ്വീകരിച്ചത്.
കുപ്പിവെള്ളത്തിനു അമിതവില ഈടാക്കിയത്തിനു കടവത്തൂരിലെ സൂപ്പർ മാർക്കറ്റിനു 10000 (പതിനായിരം) രൂപ പിഴ ചുമത്തി. ഈത്തപ്പഴം പാക്കറ്റിന് എം.ആർ.പി യേക്കാൾ കൂടുതൽ വില ഈടാക്കിയത്തിന് മഞ്ഞോടിയിലെ ബേക്കറിയ്ക്ക് 5000 (അഞ്ചായിരം) രൂപയും അളവുതൂക്ക ഉപകരണങ്ങളുടെ രേഖകൾ പരിശോധനയ്ക്ക് ഹാജരാക്കാത്തതിനു കടവത്തൂർ , കല്ലിക്കണ്ടി എന്നിവിടങ്ങളിലെ രണ്ടു സ്ഥാപനങ്ങളിൽ നിന്നും 2000 രാണ്ടായിരം രൂപ വീതവും പിഴ ഈടാക്കി. അവശ്യ സാധനങ്ങളുടെ വിലവിവര പട്ടിക പ്രദർശിപ്പിക്കാനും , വില ഏകീകരിച്ചു വിൽപന നടത്താനും സ്ഥാപന ഉടമകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പരിശോധനയിൽ തലശ്ശേരി താലൂക്ക് സപ്ലൈ ഓഫിസർ കെ .എം. ഉദയൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ കെ.കെ നാസർ , തലശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ മനോജ് , സ്റ്റേഷനിഗ് ഇൻസ്‌പെക്ടർ മാരായ വി. കെ ചന്ദ്രൻ , യു. ഷാബു, ലീഗൽ മെട്രോളജി ഇൻസ്പക്റ്റിംങ് അസിസ്റ്റന്റ് വി.പി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
തുടർന്നുള്ള ദിവസങ്ങളിലും പൊതു വിപണി പരിശോധനകൾ തുടരുമെന്നു അധികൃതർ അറിയിച്ചു.
Comments are closed.