1470-490

കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം

കുറ്റ്യാടി: തിങ്കളാഴ്ച രാത്രിയിലെ കനത്ത മഴയിലും ചുഴലിക്കാറ്റിലും മരുതോങ്കര, കുറ്റ്യാടി, കായക്കൊടി, വേളം, കാവിലുംപാറ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. കാറ്റിൽ മരങ്ങൾ പൊട്ടിയും കടപുഴകിയും വീണ് ഇരുപതിലേറെ. വീടുകൾകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. മരുതോങ്കര പഞ്ചായത്തിലെ വാഴയിൽ ജാനകി അമ്മയുടെ വീട് ശക്തമായ കാറ്റിൽ മരങ്ങൾ പൊട്ടിവീണു പൂർണമായും തകർന്നു. ഏകദേശം പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പറയുന്നു. മഴ കാരണം വീട്ടുകാർ അയൽ വീടുകളിലേക്ക് പോയതിനാൽ അപകടത്തിൽ നിന്നും രക്ഷപെടുകയായി വന്നു.
ജ്യോതി നിവാസിലെ മണിയമ്മ, ഏച്ചീലാട്ടുമ്മൽ സുധാകരൻ, വള്ളിപറമ്പിൽ രാജു, പുളക്കണ്ടി ബാലൻ, വലിയ പറമ്പിൽ ബാലൻ, എളളിൽ ശിവദാസൻ, കരണ്ടോട് കണ്ടി സജിത്ത്, നകുലൻ മാമ്പിലാട്, ചന്ദ്രൻ പാറ ചാലിൽ, ഗോവിന്ദൻകാവിൽ, സുരേന്ദ്രൻ വലിയ പറമ്പിൽ, തേങ്ങാ കല്ലുമ്മൽ ചന്ദ്രൻ, കുറ്റ്യാടിയിലെ ഊരത്ത് തറവട്ടത്ത് സുശീല ബാബു, വേളം പുളിക്കൂൽ കുഞ്ഞിരാമൻ, മൊയിലോത്ത കച്ചേരി താഴ പുതുക്കോട്ട് കമലാക്ഷി അമ്മയുടെ പശു തൊഴുത്ത് തെങ്ങ് പൊട്ടിവീണ് ഭാഗികമായി തകർന്നു.തൊഴുത്തിലെ പശുക്കൾ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. വേളം മണിമല കമ്മനനാണുവിന്റെ കിണർ ശക്തമായ മഴയെ തുടർന്ന് ആൾമറ താഴ്ന്ന് പോയി. കാറ്റിൽ വേളം ചെറുകുന്നിലെ കോട്ടക്കുന്നുമ്മൽ വി.സി ദേവിയുടെയും സി പി നാണുവിന്റെയും വീട് തകർന്നു.വി.കെ. ചെക്കുവിന്റെ കൂട തകർന്നു. പറമ്പത്ത് ഇഖ്ബാൽ, ഇടവലത്ത് നിസാർ, എന്നിവരുടെ വാഴകൃഷി കാറ്റിൽ കടപുഴകി.മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയുടെ റബ്ബർ തോട്ടം കാറ്റിൽ നശിച്ചു.പുതുപ്പള്ളി തകിടിയേൽ മനോജിന്റെ കൃഷി വ്യാപകമായിനശിച്ചു.കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളിലെ ഏക്കർ കണക്കിന്ന് വാഴ, തെങ്ങുകൾ, റബ്ബർ, മറ്റു നാണ്യവിളകളും ശക്തമായ കാറ്റിൽ തകർന്നു് വീണു. വേനൽമഴയിൽ വീശിയ കാറ്റിൽ മിക്ക പ്രദേശങ്ങളിലെയും വൈദ്യുതി ലൈനുകളിലും, ട്രാൻഫോർമുകളിലും മരങ്ങളും മറ്റും പൊട്ടിവീണതിനാൽ വൈദ്യുതി ബന്ധം പൂർണമായും വിഛേദിക്കപെട്ടു.മരുതോങ്കര പഞ്ചായത്തിലെ പ്രകൃതിക്ഷോഭത്തിൽ ബാധിക്കപെട്ട പ്രദേശങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.സതി, വൈസ് പ്രസിഡണ്ട് സി.പി. ബാബുരാജ്, കെ.നിഷ, കെ.ടി.മുരളി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.ചന്ദ്രൻ, വില്ലേജ് ഓഫീസർ കെ. ഷാജി എന്നിവർ സന്ദർശിച്ചു.വിവിധ വീടുകൾക്ക് കേടുപാടുകളുംം കൃഷി നാശവും സംഭവിച്ച കർഷകർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ല പ്രസിഡണ്ട് പി.എം ജോർജും, കിസാൻ കോൺഗ്രസ് ജില്ല വൈസ് പ്രസിഡണ്ട് കോരംങ്കോട്ട് മൊയ്തുവും ആവശ്യപെട്ടു.

Comments are closed.