ഗുരുവായൂർ ദേവസ്വം അഞ്ചു കോടി രൂപ നൽകി.

ഗുരുവായൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഗുരുവായൂർ ദേവസ്വം അഞ്ചു കോടി രൂപ സംഭവാനയായി നൽകി. ചൊവ്വാഴ്ച്ച ടെലികോൺഫറൻസ് വഴി ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ചു കോടി രൂപ സംഭവാനയായി നൽകാൻ തീരുമാനിച്ചത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഭരണസമിതിയോഗം ചേരാൻ സാധിയ്ക്കാതെ വന്നതിനാലാണ് ടെലികോൺഫറൻസ് വഴി ഭരണസമിതി യോഗം നടത്തിയത്. ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, ഭരണസമിതി അംഗം എ.വി. പ്രശാന്ത് , അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ ദേവസ്വം ഭരണസമിതി ഓഫീസിലിരുന്നും മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി , കെ. അജിത്, കെ.വി. ഷാജി, ഇ.പി.ആർ. വേശാല എന്നിവർ യഥാക്രമം ഇരിങ്ങാലക്കുട , വൈക്കം , തിരുവനന്തപുരം, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നും യോഗത്തിൽ പങ്കെടുത്തു. ദേവസ്വത്തിന്റെ സ്ഥിരം നിക്ഷേപം, സ്വർണ്ണ നിക്ഷേപം എന്നിവയിൽ നിന്നുളള പ്രതിമാസ പലിശ വരുമാനത്തിന്റെ പകുതിയോളം വരുന്ന 5 കോടി രൂപയാണ് സംഭാവനയായി നൽകിയത്. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് തുകയുടെ ചെക്ക് ജില്ലാ കലക്ടർ ഷാനവാസിന് കൈമാറി.
Comments are closed.