1470-490

ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം ചെയ്തു.

ഗുരുവായൂർ: കേരള ജേർണലിസ്റ്റ് യൂനിയൻ (കെ.ജെ.യു) ചാവക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം ചെയ്തു. ഗുരുവായൂർ പ്രസ് ഫോറം പ്രസിഡൻറ് ലിജിത്ത് തരകന് കിറ്റ് നൽകി കെ.ജെ.യു മേഖല പ്രസിഡൻറ് ടി.ബി. ജയപ്രകാശ് വിതരണം ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സെക്രട്ടറി ഖാസിം സെയ്ത്, ട്രഷറർ ടി.ടി. മുനേഷ്, പി.കെ. രാജേഷ് ബാബു, ടി.ജി. ഷൈജു, വിജയൻ മേനോൻ എന്നിവർ സംസാരിച്ചു. പേരകം സർവീസ് സഹകരണ ബാങ്ക്, പുന്നയൂർ സർവീസ് സഹകരണ ബാങ്ക്, ഗുരുവായൂർ സർവീസ സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് കിറ്റുകൾ നൽകിയത്. ഗുരുവായൂർ, ചാവക്കാട്, പുന്നയൂർക്കുളം മേഖലയിലെ മാധ്യമ പ്രവർത്തകർക്കാണ് കിറ്റ് കൈമാറിയത്.

Comments are closed.