1470-490

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷംരൂപ നൽകി

കൊടകര ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷംരൂപ സംഭാവന ചെയ്തു. ബി.ഡി.ദേവസി എം.എൽ.എയ്ക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ആർ.പ്രസാദൻ തുക കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്.സുധ, സ്ഥിരം സമിതി അധ്യക്ഷരായ ഇ.എൽ.പാപ്പച്ചൻ, ജോയ് നെല്ലിശ്ശേരി, വിലാസിനി ശശി, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.എ.തോമസ്, വി.കെ.സുബ്രഹ്മണ്യൻ, പഞ്ചായത്ത് സെക്രട്ടറി ജി.സബിത, വില്ലേജ് ഓഫീസർ എം.എ.ശ്രീജേഷ്, ഡപ്യൂട്ടി തഹസിൽദാർ ആന്റോ ജേക്കബ് എന്നിവർ പങ്കെടുത്തു.

Comments are closed.