1470-490

എരഞ്ഞോളി മൂസ്സ ഓർമ്മയായിട്ട് ഒരു വർഷം

തലശ്ശേരി– മലയാളക്കരയുടെ ഖൽബിൽ മാപ്പിള പാട്ടുകളുടെ തേൻ കണം പകരുന്നതിനിടെ ഓർക്കാപ്പുറത്ത് പറന്നകന്ന പൂങ്കുയിലിന്റെ വേർപാടിന് നാളെ ഒരു വർഷത്തെ കദന ഭാരം – കഴിഞ്ഞ വർഷം മെയ് 6 ന് ഉച്ച ഒന്നോടെയായിരുന്നു മാപ്പിള പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസ്സ തലശ്ശേരിയിൽ നിന്നും കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.’. – വ്രതശുദ്ധിയുടെ മറ്റൊരു ഋതു കൂടി തഴുകി ഒഴുകുന്ന ഇത്തവണത്തെ നോമ്പുകാലത്താണ് കാലം മറക്കാത്ത ആ അനുഗ്രഹീത ഗായകന്റെ ഒന്നാം ചരമവാർഷികവും മുന്നിലെത്തിയത് – ജീവിതത്തിന്റെ കയ്പും മധുരവും ഒരു പോലെ രൂചിക്കാൻ വിധിക്കപ്പെട്ട ഗായക ജന്മം ഒടുവിൽ താമസിച്ചതും ജീവന്റെ കൂട് തുറന്ന് മരണമില്ലാത്ത ലോകത്തേക്ക് ചിറകടിക്കാതെ പോയ് മറഞ്ഞതും ചാലിൽ ഇന്ദിരാ പാർക്കിനടുത്ത പെരിങ്ങളം വീട്ടിലായിരുന്നു.- കാതോർത്താൽ ഇപ്പഴും ഈ കൂടിന് ചുറ്റും ജീവിച്ചു കൊതിതീരാതെ ഇഷ്ട ജനത്തോട് വിട പറഞ്ഞ കലേണ്ടി വന്ന അനുഗ്രഹീത കലാകാരന്റെ വിഷാദ ഈണങ്ങൾ കേൾക്കാം. – കുടു:ബ പ്രാരബ്ദങ്ങൾ കാരണം കുഞ്ഞുന്നാളിലേ പഠനം നിർത്തി ജോലിക്കിറങ്ങിയ മൂസ്സ നാട് അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകനായി എത്തിയതിന് പിന്നിൽ പുതുതലമുറ അറിയാത്ത സഹനത്തിന്റെ വേനൽയാത്ര കൾ നിരവധിയായിരുന്നു.-തലശ്ശേരി പട്ടണത്തിൽ ചുമട്ടുകാരനായും കൈവണ്ടി തൊഴിലാളിയായും വിയർപ്പൊഴുക്കിയ മൂസ്സ കല്ലാണ വീടുകളിൽ മയിലാഞ്ചി പാട്ടുകൾ പാടിയാണ് ഗായക ശബ്ദം നേടിയത്.- പിന്നീടുള്ള ജീവിതയാത്രക്കിടയിൽ മൂന്നോളം സിനിമകളിലും അഭിനയിച്ചു.-250 ലേറെ വട്ടം ഗൾഫ് നാടുകളിലെത്തി ഗാനമേള പൊടിപൊടിച്ചു. ഇനിയുമേറെ വേദികൾ മൂസ്സ ക്കയുടെ മാന്ത്രിക ശബ്ദത്തിനായി
ശബ്ദത്തിനായി കാത്തിരിപ്പുണ്ടായിരുന്നു.- ലോർ അക്കാദമി വൈസ് ചെയർമാനായിരിക്കെയായിരുന്നു മരണം ആ ജീവിതം റാഞ്ചിയത് -കോവിഡ്�

Comments are closed.