1470-490

24 മണിക്കൂറിനിടെ 3900 റിപ്പോർട്ട്

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് റിപ്പോർട്ട് ചെയ്തത് 3900. മരണം 195. രാജ്യത്ത് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയ ശേഷം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 46,433 ആയി. മരണപ്പെട്ടവരുടെ എണ്ണം 1568 ആയി ഉയർന്നു. രാജ്യത്ത് 32124 സജ്ജീവ രോഗികളാണുള്ളത്. 12727 പേർക്ക് രോഗം ഭേദമായി.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളെയാണ് കോവിഡ് രോഗബാധ ഏറ്റവും കൂടുതൽ ബാധിച്ചത്. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് രോഗികളുടെ എണ്ണം 14,000 കടന്നു. 2465 പേർക്ക് രോഗം ഭേദമായപ്പോൾ 583 പേർ മരിച്ചു.

Comments are closed.