1470-490

കോവിഡ് ഇനിയും പടരുമെന്ന് മിന്നെസോട്ട യൂണിവേഴ്സിറ്റി

മിന്നെസോട്ട യൂണിവേഴ്സിറ്റി റിപ്പോർട്ടിൽ പറയുന്ന പ്രധാന പോയിന്റുകൾ താഴെ

  1. കൂടുതലായുള്ള ഇൻക്യൂബേഷൻ പീരിയഡും, പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗബാധിതരാകുന്നതും മൂലം COVID-19 സാധാരണ ഫ്ലൂ വിനേക്കാൾ പടരാൻ സാധ്യത ഉണ്ട്.

2 . ഇപ്പോളുള്ള പഠനങ്ങൾ പ്രകാരം COVID-19 ഒന്നര മുതൽ രണ്ടു വർഷം വരെ നീണ്ടു നിക്കാൻ സാധ്യത ഉണ്ട്.

  1. ആകെയുള്ള ജനസംഖ്യയുടെ 60% to 70% വരെ ഇതിനെതിരെ പ്രതിരോധം നേടിയെടുക്കാതെ രോഗവ്യാപനം ശമിക്കുന്ന ലക്ഷണങ്ങൾ കാണുന്നില്ല.
  2. ഇപ്പോൾ എടുത്തിരിക്കുന്ന മുൻകരുതലുകളും, മറ്റുള്ള നിയന്ത്രണങ്ങളും കാരണം രോഗവ്യാപനം പല തരംഗങ്ങളായി ആയിരിക്കും വരിക.
  3. ഇപ്പോളുള്ള രോഗവ്യാപനത്തിന് പുറമെ ഒരു വലിയ രോഗ വ്യാപനം (നവംബർ മുതൽ 2021 മാർച്ച് വരെ) ഉണ്ടാവാം. അതിന് ശേഷം 2021 ൽ ചെറിയ ചെറിയ തരംഗങ്ങൾ ആയി രോഗവ്യാപനം ഉണ്ടാവാം. അതല്ലെങ്കിൽ ഇപ്പോളുള്ള വലിയ വ്യാപനത്തിന് ശേഷം 2021 വരെ ഉണ്ടാകാവുന്ന ആവർത്തിച്ചു വരുന്ന ചെറിയ ചെറിയ രോഗവ്യാപനം ആവാം. അതുമല്ലെങ്കിൽ ഒരു കൃത്യമായ ഇടവേളകൾ ഇല്ലാതെ ഒരു “slow burn” ആയി രോഗവ്യാപനം കൂടുതൽ കാലം നീണ്ടു നിൽക്കാൻ ആണ് സാധ്യത.

റിപ്പോട്ട് ഉപസംഹരിച്ചിരിക്കുന്നത് ഇങ്ങനെയാണ് “അടുത്ത 18 മുതൽ 24 മാസം വരെ സാരവത്തായ രോഗവ്യാപനം SARS-CoV-2 മൂലം ഉണ്ടാവാം, കൂടാതെ ‘ഹോട്ട് സ്പോട്ടുകൾ’ ലോകത്തിന്റെ പല ഭാഗങ്ങളിലായി മാറി മാറി വരാം.

ചുരുക്കത്തിൽ CIDRAP Viewpoint: The Future of the COVID-19 Pandemic റിപ്പോട്ട് പ്രകാരം ഇനിയുള്ള കുറെ നാൾ, അല്ലെങ്കിൽ ഒരു വാക്സിൻ കണ്ടു പിടിക്കുന്നിടം വരെ COVID-19 മനുഷ്യരാശിക്കൊപ്പം ഉണ്ടാവും എന്നാണ്.

Comments are closed.