1470-490

പ്രത്യേക അറിയിപ്പ്:ട്രെയിൻ ഉണ്ടാകില്ല

– ഇന്ന് ഉച്ചയ്ക്ക് 2 ന് തിരൂർ നിന്നും ബിഹാറിലേക്ക് 1200 അതിഥി തൊഴിലാളികളുമായി പോകാനിരുന്ന ട്രെയിൻ ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. ബിഹാർ സർക്കാരിൻ്റെ അനുമതി ( എൻ.ഒ.സി) ലദിക്കാത്തതാണ് യാത്ര ഉപേക്ഷിക്കാൻ കാരണം. കേരളത്തിൻ്റെ ഭാഗത്തു നിന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നതായും ബിഹാർ സർക്കാരിൻ്റെ അനുമതി ലഭിയ്ക്കുന്ന മുറയ്ക്ക് അതിഥി തൊഴിലാളികൾക്കായി യാത്രാ സൗകര്യം ഏർപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു – ജില്ലാ ഇൻഫർമേഷൻ ഓഫിസർ

Comments are closed.