സുനിതയുടെ റേഷൻ കാർഡ് അന്വേഷണം ആരംഭിച്ചു
പരപ്പനങ്ങാടി:നാലുസെന്റ് ഭൂമിയിൽ ഓലയും ഷീറ്റുംഉപയോഗിച്ച് മറച്ച
അടച്ചുറപ്പില്ലാത്ത കുടിലിൽ ദാരിദ്യ്ത്തിന്റെ പടുകുഴിയിൽ കഴിയുന്ന
സുനിതയുടെ റേഷൻകാർഡ് വെള്ളയായതിനാൽ കൊവിഡ് കാലത്തെ സർക്കാർ ആനുകൂല്യങ്ങൾ
ലഭിക്കുന്നില്ലെന്നപത്ര വാർത്തയെ തുടർന്ന് സംഭവത്തിൽ അന്വേഷണം
ആരംഭിച്ചു.ഏപ്രിൽ 21ന് ചിറമംഗലം ഉപ്പുണിപ്പുറം അംബേദ്കർ കോളനിയിലെ വലിയ
കണ്ടത്തിൽ സുനിതയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ ഫോട്ടോസഹിതം വാർത്ത
പ്രസിദ്ധീകരിച്ചിരുന്നു.പ്രസ്തുത വാർത്ത സിവിൽസപ്ലൈസ് അധികൃതരുടെ
ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അന്വേഷണം.തിരൂരങ്ങാടി താലൂക്ക്റേഷൻ
ഡീലേഴ്‌സ് അസോസിയേഷനും വാർത്ത അധികൃതരുടെ ശ്രദ്ധയിൽ
പെടുത്തിയിരുന്നു.സുനിതയും രോഗിയായ ഭർത്താവു൦ ഒൻപതാം ക്ലാസിൽ പഠിക്കുന്ന
ഏക മകളു മടങ്ങുന്ന കുടുംബത്തിന്റെ കൈവശമുള്ളത് സമ്പന്നർക്കനുവദിക്കുന്ന
വെള്ള നിറത്തിലുള്ള റേഷൻകാർഡാണ്.മഞ്ഞ,പിങ്ക്,നീല തുടങ്ങി നാലുതരം
കാർഡുകളുണ്ടായിട്ടും പാവങ്ങൾക്ക് ലഭിക്കേണ്ട
ആനുകൂല്യങ്ങൾക്ക്അർഹതയില്ലാതാക്കിയവെള്ള കാർഡ്മാറ്റിക്കിട്ടാൻ സർക്കാർ
കാര്യാലയങ്ങളിലേക്ക് അയച്ച അപേക്ഷകൾ കണ്ണുംകാതും പൊട്ടിയ അധികാരികൾ
കണ്ടഭാവം നടിച്ചില്ല.ലോക്ക്ടൗൺ കാലത്ത് സർക്കാർ പാവങ്ങൾക്ക് പ്രഖ്യാപിച്ച
റേഷൻ ആനുകൂല്യങ്ങൾ ലഭിക്കാതെ വന്ന കാര്യം വാർത്തയാക്കിയതോടെയാണ്
അധികൃതർ കണ്ണു തുറന്നത്.സപ്ലൈ ഓഫീസർ താലൂക്ക് ആർ,ഐ യോട് റിപ്പോർട്ട്
അവശ്യപ്പെടുകയും ചെയ്തത്.റിപ്പോർട്ട് തിരുവനന്തപുരത്തെ ഡയറക്ടർ
ലഭിക്കുന്നതോടെ നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് സുനിതയും കുടുംബവും
Comments are closed.