പുത്തൻചിറയിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ

പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ തുടങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം മാർച്ച് 28ന് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനിലൂടെയുള്ള സൗജന്യ ഭക്ഷണ വിതരണം ലോക് ഡൗൺ ഇളവുകളെ തുടർന്ന് മെയ് മൂന്നിന് അവസാനിപ്പിച്ച സാഹചര്യത്തിലാണിത്. രാവിലെ പത്ത് മണിക്ക് മുമ്പായി ഓർഡർ ചെയ്യുന്നവർക്ക് ഒരു ഊണിന് ഇരുപത് രൂപ നിരക്കിൽ പാർസൽ ലഭിക്കും. തൊട്ടടുത്ത സ്ഥലത്ത് ഭക്ഷണം പാർസൽ എത്തിച്ചു നൽകുന്നതിന് ഊണ് ഒന്നിന് അഞ്ച് രൂപ വീതം സർവ്വീസ് ചാർജ് ഈടാക്കും. ഭക്ഷണം ഓർഡർ ചെയ്യാൻ 8547967096, 8078343021 എന്നീ നമ്പറുകളിൽ വിളിക്കണമെന്ന് പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് വി.എ.നദീർ അറിയിച്ചു.
Comments are closed.