1470-490

പോലീസുകാരുടെ തലമുടി വെട്ടാൻ പ്രത്യേക സംഘം

ഒന്നരമാസമായി നാട് ലോക് ഡൗണിൽ കഴിയുമ്പോഴും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സദാ വ്യാപൃതരായി നടക്കുന്ന  പോലീസുകാരുടെ വളർന്ന തലമുടി വെട്ടിയൊതുക്കുന്നതിനായുള്ള  പ്രത്യേക സംഘം കുന്നംകുളത്തെത്തി.  പോലീസ് ക്യാമ്പ് ആസ്ഥാനത്ത് നിന്നും പ്രത്യേകം സജ്ജീകരിച്ച് എത്തിയ ട്രാവലറിലാണ് മുടി വെട്ടുന്നതിനും മറ്റുമായി ബ്യൂട്ടി സലൂൺ റൂം സജ്ജീകരിച്ചിരുന്നത്.തിങ്കളാഴ്ച രാവിലെയാണ് കെ എ പി ഒന്നാം ബെറ്റാലിയൻ കളമശ്ശേരിയിലെ ക്യാമ്പിൽ നിന്നും പ്രത്യേക വാഹനത്തിൽ പോലീസ് ബാർബർ സംഘം കുന്നംകുളത്തെത്തിയത്. ഈ കോവിഡ് കാലത്ത്  മുടി വെട്ടുന്നതിനു മറ്റും സംവിധാനങ്ങൾ ഇല്ലാതെ നട്ടംതിരിയുന്ന പല പോലീസുകാരുടെയും വിഷമാവസ്ഥകൾ മനസ്സിലാക്കിയാണ് ഇത്തരമൊരു സജ്ജീകരണത്തിന്  പോലീസ്  ഉന്നത അധികൃതർ തയ്യാറായത്. രാവിലെ  തൃശൂർ കമ്മീഷണർ ഓഫീസിൽ റിപ്പോർട്ട് ചെയ്ത സംഘത്തെ,, നേരെ കമ്മീഷണർ ഓഫീസിൽ നിന്നും കുന്നംകുളത്തേക്ക് വിടുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന കെ എ പി സേന അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക്  ഇവരുടെ സേവനം ഇന്ന് ലഭിച്ചു.. പ്രത്യേകം സജ്ജീകരിച്ച ട്രാവലർ വാഹനത്തിൽ ഒരേ സമയം രണ്ടു പേർക് മുടി വെട്ടുന്നതിന് സൗകര്യമുണ്ട്.. കുന്നംകുളം എ സി പി ടി എസ് സിനോജ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ ഇവരുടെ സേവനം ഉപയോഗപ്പെടുത്തി. ഇതിൽ ഒന്നര മാസത്തോളമായി മുടി വെട്ടാൻ സാധിക്കാതെയുള്ള നിരവധി പോലീസുകാരും ഉണ്ടായിരുന്നു.. കെ എ പി ഫസ്റ്റ് ബെറ്റാലിയന്  വേണ്ടി ഉണ്ടാക്കിയതായിരുന്നു ഈ സജ്ജീകരണങ്ങൾ. തുടർന്ന് വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ ഇപ്പോഴത്തെ ഇത്തരം വിഷമാവസ്ഥകൾ കണ്ടറിഞ്ഞ മേൽ ഉദ്യോഗസ്ഥരാണ് വിവിധ സ്റ്റേഷനുകളിലേക്ക് ഈ വാഹനം പറഞ്ഞയക്കാൻ നിർദ്ദേശിച്ചത്.. ഇത് മുടിയും താടിയും വെട്ടാൻ സാധിക്കാതെ നിന്നിരുന്ന ഒരുപാട് പോലീസുകാർക്ക് വലിയ അനുഗ്രഹമായി മാറുകയും ചെയ്തു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി കൊണ്ടാണ് മുടി വെട്ടുന്നവരും എത്തിയിരുന്നത്.. കൈയ്യുറകൾ അണുനാശിനികൾ, മാസ്ക്കുകൾ തുടങ്ങിയ എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയുമാണ് ഇവർ തങ്ങളുടെ പണി ഇവിടെ വളരെ മനോഹരമാക്കി പൂർത്തീകരിച്ചത്… അല്പം വൈകിയാണെങ്കിലും ഇത്തരമൊരു സംവിധാനം  ഉണ്ടാക്കി കൊടുത്ത  പോലീസ് നേതൃത്വത്തോട്  എല്ലാവരും തന്നെ ഈ വേളയിൽ നന്ദി പറഞ്ഞു. കുന്നംകുളത്ത് എത്തിയ  വണ്ടി വൈകീട്ട് നാലുമണിവരെ ഇവിടെ ഉണ്ടായിരുന്നു. കുന്നംകുളം സ്റ്റേഷനിലെ ഇരുപതോളം പേർ പേർ ഇവരുടെ സേവനം പ്രയോജനപ്പെടുത്തി….

Comments are closed.