തിരിച്ചെത്തുന്ന പ്രവാസികൾക്കായി നാട്ടിക മണ്ഡലം സജ്ജമായി

നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായി നാട്ടിക മണ്ഡലം സജ്ജമായതായി ഗീതാ ഗോപി എം എൽ എ. മണ്ഡലത്തിന്റെ പരിധിയിലുള്ള ചാവക്കാട്, തൃശൂർ താലൂക്കുകളിലായി 3000 വരുന്ന പ്രവാസികളിൽ 1500 ഓളം പേരെ വിവിധ കേന്ദ്രങ്ങളിൽ ക്വാറന്റൈനിലാക്കും. ഇതിനായുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ പരിശോധിച്ച് ഉറപ്പ് വരുത്തി. താന്ന്യം പഞ്ചായത്തിലെ പെരിങ്ങോട്ടുകര പാലസും, വല്ലച്ചിറ പഞ്ചായത്തിലെ നീലാമ്പരിയും പാറളത്തെ പൂരം റസ്റ്റോറന്റും ചാഴൂർ പഞ്ചായത്തിലെ പ്രണമം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലുമാണ് ഇതിനകം പരിശോധന പൂർത്തിയാക്കിയത്.
Comments are closed.