മറുനാടൻ മലയാളികൾ ഇന്നെത്തും

അടച്ചിടൽമൂലം മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിങ്കളാഴ്ചമുതൽ തിരികെയെത്തിച്ചുതുടങ്ങും. കേരളത്തിലേക്കു വരാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്ക് യാത്രാപാസ് നൽകിത്തുടങ്ങി. സംസ്ഥാന അതിർത്തിയിലെ ആറു പ്രവേശന കവാടങ്ങളിലൂടെയാണ് ഇവരെ കൊണ്ടുവരുക.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
യാത്രാ പെർമിറ്റ് കരുതണം.
- അഞ്ചുസീറ്റ് വാഹനത്തിൽ നാലുപേർ, ഏഴുസീറ്റ് വാഹനത്തിൽ അഞ്ചുപേർ, വാനിൽ പത്തുപേർ, ബസിൽ 25 പേർ എന്നിങ്ങനെയാണ് യാത്രചെയ്യേണ്ടത്.
- പുറപ്പെടുന്ന സംസ്ഥാനങ്ങളിൽനിന്ന് യാത്രാനുമതി വേണമെങ്കിൽ അത് നേടണം.
- അതിർത്തിവരെ വാടകവാഹനത്തിലും ശേഷം മറ്റൊരു വാഹനത്തിലും യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവർ അതിനുള്ള വാഹനം ക്രമീകരിക്കണം.
- കൂട്ടിക്കൊണ്ടുപോകാനുള്ള വാഹനത്തിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. ഈ ഡ്രൈവർ വെബ്സൈറ്റിലൂടെ അതത് കളക്ടർമാരിൽനിന്ന് എമർജൻസി പാസ് നേടിയിരിക്കണം.
Comments are closed.