പ്രവാസികളെ വ്യാഴാഴ്ച്ച മുതല്‍ നാട്ടിലെത്തിക്കും

ന്യൂഡൽഹി: വിവിധ വിദേശരാജ്യങ്ങളിൽനിന്നുള്ള പ്രവാസികളെ മേയ് ഏഴുമുതൽ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ടിക്കറ്റ് ചാർജ് പ്രവാസികൾ തന്നെ നൽകണം.കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരിക. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തയ്യാറാക്കിയതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിരികെ കൊണ്ടുവരേണ്ട പ്രവാസികളുടെ പട്ടിക ഇന്ത്യൻ എംബസികളും ഹൈക്കമ്മീഷനുകളും ചേർന്ന് തയ്യാറാക്കും.
ആദ്യം എത്തിക്കുക യു.എ.ഇയിൽ നിന്നുള്ള പ്രവാസികളെയായിരിക്കും. ലേബർ ക്യാമ്പുകളിലുള്ളവരെ കപ്പലുകളിലാണ് എത്തിക്കുക.
ഇവർ ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ കയറുന്നത് അവിടെ വെച്ചു തന്നെ അവരുടെ പൂർണ വൈദ്യപരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാക്കിയ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. രാജ്യത്തെത്തിയതിനു പിന്നാലെ ഇവർ ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണം.
ക്വാറന്റൈനിൽ കഴിയുന്നതിനുള്ള പണം പ്രവാസികൾ തന്നെ നൽകണം. 14 ദിവസത്തെ ക്വാറന്റൈനു ശേഷം വീണ്ടും പരിശോധന നടത്തും. ശേഷമുളള കാര്യങ്ങൾ ഹെൽത്ത് പ്രോട്ടോക്കോൾ പ്രകാരം തീരുമാനിക്കും.
Comments are closed.