കൊണ്ടാഴി പഞ്ചായത്തിൽ ബന്ധു നിയമനം; യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചു

കൊണ്ടാഴി ഗ്രാമപഞ്ചായത്തിൽ
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പഞ്ചാത്ത് അംഗത്തിന്റെ മകനെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുക്കുകയും പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധിക്കുകയും ചെയ്തു.ഈ നിയമനം സത്യപ്രതിഞ്ജ ലഘം നമാണെന്നും യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു. ബന്ധപ്പെട്ട അധികാരികൾ നിയമന ഉത്തരവ് പിൻവലിച്ചിലെങ്കിൽ തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും യൂത്ത് കോൺഗ്രസ്സ് അറിയിച്ചു. ശിവൻ വീട്ടിക്കുന്ന് , രാഹുൽ വിളക്കത്തല, വിനോദ് ചേലക്കര, എം, അയ്യാവു .ഇ.പ്രകാശൻ, എ. രാജേഷ്, എ.ബി. ബാലഗോപാൽ, പി.കെ. രമേശ്, പി.പി.കൃഷ്ണ രാജ്, എം.എൻ മനോഹരൻ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
Comments are closed.