1470-490

കാട്ടകാമ്പാൽ പൂരം സമാപിച്ചു

കുന്നംകുളം: കാട്ടകാമ്പാൽ പൂരത്തിന്   പ്രതീകാത്മകമായ ദാരിക വധത്തോടെ സമാപനം കുറിച്ചു.കാട്ടകാമ്പാൽ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് കാളി ദാരിക സംവാദവും, യുദ്ധവും, ദാരികവധവും.അസുരരാജാവായ ദാരികനും ശിവ പുത്രിയായ ഭദ്രകാളിയും തേരിലേറി പൂരപ്പറമ്പിനെ പോർക്കളമാക്കി യുദ്ധം ചെയ്യുന്നതാണ് പൂരത്തിന്റെ ചരിത്രം .ഈ ചടങ്ങുകളെല്ലാം ഇത്തവണ അടച്ചിട്ട ക്ഷേത്രത്തിനുള്ളിൽ പ്രതീകാത്മകമായിട്ടാണ് നടന്നത്.
ഈ ചടങ്ങുകൾ ഭക്തിപുരസ്സരം കാണുന്നതിനും ആസ്വദിക്കുന്നതിനു വേണ്ടി ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്. 
രൗദ്ര രൂപിയായ ദേവി ദാരികവധത്തോടെ സൗമ്യ സ്വരൂപിണിയായി ശ്രീകോവിലിലേക്ക് പ്രവേശിച്ചതോടെയാണ് പൂരത്തിന് സമാപനം കുറിച്ചത്.
കഴിഞ്ഞ 14 വർഷമായി ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതും കാളി വേഷം കെട്ടുകന്നതും  കല്ലാറ്റ് മണികണ്ഠ കുറുപ്പും, ദാരിക വേഷം കെട്ടുന്നത് കല്ലാറ്റ് ജയശങ്കറുമാണ്.
കോവിഡ് മഹാമാരിയിലൂടെ പൂരത്തിൻറെ ആഘോഷങ്ങളെല്ലാം മുങ്ങി പോയതിന്റെ വിഷമത്തിലാണ്
തട്ടകം.

Comments are closed.