ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു

സി.പി.ഐ.എം .എസ്.എൻ പുരം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വീടുകളിൽ ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം കാരായി രാജൻ പ്രദേശത്തെ പഴയ കാല പ്രവർത്തകൻ ചെറുവാരി നാണുവിന് ആദ്യ കിറ്റ് നല്കി.പ്രദേശത്തെ 200 ഓളം വീടുകളിലാണ് പല വ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റുകൾ നല്കിയത്.പാർട്ടി ബ്രാഞ്ച് സെക്രട്ടറി ചെറുവാരി രാജൻ, മുകുന്ദൻ മoത്തിൽ ,പനോളി ആണ്ടി, കെ.രൂപേഷ് എന്നിവർ നേതൃത്വം നല്കി.
Comments are closed.