1470-490

മത്സ്യത്തൊഴിലാളി മേഖലയിലെ സാഹചര്യം വിലയിരുത്തി

മത്സ്യത്തൊഴിലാളി മേഖലയിലെ സാഹചര്യം വിലയിരുത്താന്‍ഡെപ്യൂട്ടി കലക്ടറും സംഘവും സ്ഥലം  സന്ദര്‍ശിച്ചു
ലോക് ഡൗണ്‍ കാലയളവില്‍ മത്സ്യബന്ധന മേഖലയിലെ സാഹചര്യംവിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായിഡെപ്യൂട്ടി കലക്ടര്‍ പി.മുരളീധരന്റെ നേതൃത്വത്തില്‍ താനൂര്‍, പൊന്നാനി,ചെട്ടിപ്പടി തുടങ്ങിയ മത്സ്യബന്ധന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.  സംസ്ഥാനസര്‍ക്കാറിന്റെ 20 ഇന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന്  ഉറപ്പുവരുത്തുന്നതിനും മത്സ്യത്തൊഴിലാളികളുടെ പ്രയാസങ്ങള്‍മനസ്സിലാക്കുന്നതിനും വേണ്ടിയായിരുന്നു സന്ദര്‍ശനം.മത്സ്യത്തൊഴിലാളികളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി  രൂപീകരിച്ചസൊസൈറ്റിയുടെ പ്രധാന യോഗം മെയ് ആറിന് ചേരുമെന്ന് ഡെപ്യൂട്ടി കലക്ടര്‍അറിയിച്ചു.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പൊന്നാനി, ചീഫ് എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍ എച്ച്.ഇ.ഡി, മത്സ്യഫെഡ് ജില്ലാ ഓഫീസര്‍, എച്ച്.എം.സിഅംഗങ്ങള്‍, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ അഡ്വ. കെ.പി സൈതലവി,അഷ്‌റഫ് മാമച്ചന്‍, അനില്‍ താനൂര്‍ തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തിയത്.

Comments are closed.