1470-490

വൈദ്യുതാഘാതമേറ്റു യുവാവ് മരിച്ചു

ചാലക്കുടി ∙ വീടിനകത്ത് വച്ചു വൈദ്യുതാഘാതമേറ്റു യുവാവ് മരിച്ചു. കുറ്റിക്കാട് തുലാപ്പറമ്പൻ ജോസിന്റെയും അല്ലിയുടെയും മകൻ ലിന്റോയാണ് (31) മരിച്ചത്. സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്നു എസ്ഐ എം.എസ്. ഷാജൻ അറിയിച്ചു.

കാലിലും കൈയിലും ഇലക്ട്രിക് വയർ ഘടിപ്പിച്ച നിലയിലായിരുന്നു.

വായിൽ തുണി തിരുകിരുന്നു. ഇന്നലെ രാവിലെ വാതിൽ തുറക്കാതായതോടെ വാതിൽ ബലമായി തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.

ഗൾഫിൽ ജോലിയുണ്ടായിരുന്ന ലിന്റോ കഴിഞ്ഞ നവംബറിലാണു നാട്ടിലെത്തിയത്. സംസ്കാരം നടത്തി. ഭാര്യ: പോട്ട ചേനപ്പറമ്പൻ നിയ.

Comments are closed.