1470-490

നാട്ടുകാർക്ക് പ്രിയങ്കരിയായി അഫ്നിദ പാടത്ത്

വളാഞ്ചേരി:ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയും എൻഎസ് എസ് യൂണിറ്റ് അംഗവുമായ അഫ്നിദപാടത്താണ് നാട്ടുകാർക്ക് പ്രിയങ്കരിയായിരിക്കുന്നത് . കഴുകി വീണ്ടും ഉപയോഗിക്കാവുന്ന മാസ്ക്കുകൾ സ്വന്തമായ് തയ്ച്ചുണ്ടാക്കി വീടിൻ്റെ പരിസരങ്ങളിലായുള്ള ഏതാണ്ട് 100 ഓളം വീടുകളിലാണ് അഫ്നിദ എത്തിച്ചു നൽകിയത്, കൂടാതെ മാസ്ക്കുകൾ ധരിക്കേണ്ട വിധവും ധരിക്കേണ്ടതിൻ്റെ ആവശ്യകതയും വീട്ടുകാരെ പറഞ്ഞ് ബോധവത്കരണവും നടത്തുന്നുണ്ട് .ഇത് കൂടാതെ എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂനിറ്റിന് വേണ്ടിയും അവർ ആവശ്യപ്പെട്ടത് പ്രകാരം മാസ്കുകൾ തയ്ച്ച് നൽകിയിട്ടുണ്ട്. കൊറോണ രോഗം പൊതുജന സമ്പർക്കത്തിലൂടെ വ്യാപിക്കുമെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പോലീസും ആരോഗ്യ വകുപ്പും മാസ്ക്ക് ധരിക്കൽ നിർബന്ധമാക്കുകയും പുറത്തിറങ്ങുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുകയും ചെയ്ത് വരുന്നുണ്ട്, മാസ്ക്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത് തുടങ്ങിയിട്ടുണ്ട് ഈ സാഹചര്യത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർക്ക് അഫ്നിദയുടെ സഹായം ഏറെ ഗുണകരമാകും. പാണ്ടികശാല പാടത്ത് അബൂബക്കർ സിദ്ദീഖിൻ്റേയും ഷഹർബാൻ്റേയും മകളായ അഫ്നിദ പഠനത്തിലും ഏറെ മിടുക്കിയാണ്.

Comments are closed.