1470-490

മോട്ടോർ തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് മുസ്ലിം ലീഗ്

കാടാമ്പുഴ:കോവിഡ് 19 പശ്ചാതലത്തിൽ ലോക്ക് ഡൗൺ കാരണം ദുരിതത്തിലായ കാടാമ്പുഴയിലെ സ്വതന്ത്ര തൊഴിലാളി യൂണിയൻ പ്രവർത്തകർക്ക് ആശ്വാസം പകർന്ന് മാറാക്കര പഞ്ചായത്ത് മുസ് ലിംലീഗ്. കാടാമ്പുഴ യൂണിറ്റിലെ മുഴുവൻ സ്വതന്ത്ര തൊഴിലാളി യൂണിയൻ പ്രവർത്തകർക്കും ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളുമടങ്ങിയ കിറ്റുകളാണ് നൽകിയത്.
മാറാക്കരയിലെ ലീഗുകാർ വാട്സ് ആപ്പ് കൂട്ടായ്മയുടെയും എസ്.ടി.യു. കാടാമ്പുഴ യൂണിറ്റിൻ്റേയും സഹായത്തോടെയാണ് ഭക്ഷ്യ കിറ്റുകൾ നൽകിയത്.
കാടാമ്പുഴ ലീഗ് ഓഫീസിൽ നടന്ന ചടങ്ങ് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി
പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കാടാമ്പുഴ യൂണിറ്റ് എസ്.ടി.യു ജനറൽ സെക്രട്ടറി നാസർ ചേരുങ്ങലിന് കിറ്റ് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ഒ.കെ.സുബൈർ, മൂർക്കത്ത് ഹംസ മാസ്റ്റർ, കാലൊടി അബു ഹാജി,എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, അബൂബക്കർ തുറക്കൽ, എ.പി അബ്ദു , എ.പി. ജാഫറലി
ജുനൈദ് പാമ്പലത്ത്, സിയാദ് എൻ, ഫഹദ് കാലൊടി, അഷ്റഫ് പട്ടാക്കൽ, അമീർ കാരക്കാടൻ
എ.കെ. അവറാൻകുട്ടി, മുസ്തഫ തുറക്കൽ, ശിഹാബ് പൊട്ടേങ്ങൽ, നിസാർ മഞ്ഞക്കണ്ടൻ, ദാവൂദ് ചെകിടപ്പുറം, എന്നിവർ പങ്കെടുത്തു.

Comments are closed.