1470-490

കുന്നംകുളത്ത് നിന്നും ആദ്യബാച്ച് തൊഴിലാളികളെ യാത്രയാക്കി

അതിഥിതൊഴിലാളികളെ സ്വദേശത്ത് തിരികെ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭ പരിധിയില്‍ നിന്നും ആദ്യബാച്ച് തൊഴിലാളികളെ യാത്രയാക്കി.   ബീഹാര്‍ സ്വദേശികളായ എട്ടുപേരെയാണ് പോലീസിന്റെ അകമ്പടിയോടെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ കുന്നംകുളത്ത്  നിന്ന് യാത്രയാക്കിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിയ്ക്ക് തൃശ്ശൂരില്‍ നിന്നും ബീഹാറിലെ ദര്‍ഭംഗയിലേയ്ക്ക് പുറപ്പെടുന്ന ട്രെയിനിലാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത്.   ജില്ലയില്‍ ഇന്ന് ബീഹാര്‍ സ്വദേശികളായ അതിഥിതൊഴിലാളികള്‍ക്കുള്ള ട്രെയിന്‍ സര്‍വ്വീസുണ്ടെന്ന് പോലീസ് അറിയിച്ചതിന്റെ ഭാഗമായി നഗരസഭ ചെമ്മണ്ണൂര്‍ പ്രദേശത്ത് ജോലിചെയ്ത് താമസിച്ചുവരികയായിരുന്ന ബീഹാര്‍ സ്വദേശികളെ കണ്ടെത്തി യാത്രയാക്കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലേയ്ക്കുള്ള ട്രെയിന്‍ സര്‍വ്വീസ് അറിയിക്കുന്ന മുറയ്ക്ക് പോലീസ് അധികാരികള്‍ മുഖേനെ ഇതരസംസ്ഥാനക്കാരില്‍ സ്വദേശത്തേയ്ക്ക് മടങ്ങാന്‍ താല്പര്യമുള്ള മുഴുവന്‍ പേരേയും അതിനായി സംവിധാനമൊരുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍  സീത രവീന്ദ്രന്‍ അറിയിച്ചു.  ആദ്യബാച്ചിനെ യാത്രയാക്കുന്നതിന് നഗരസഭ ചെയര്‍പേഴ്‌സണ് സീത രവീന്ദ്രന്‍, കൗണ്‍സിലര്‍  ഒ.ജി.ബാജി, നഗരസഭ സെക്രട്ടറി  കെ.കെ.മനോജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ  സനല്‍, ഷീബ, സാഹിറ, രാമാനുജന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Comments are closed.