1470-490

കർഷകരുടെ ദുരിതത്തിന് അറുതിയായി: കനാൽ ഷട്ടർ തുറന്നു

സാമൂഹ്യ ദ്രോഹികൾ പൊളിച്ച കണ്ണങ്കര ഫീൽഡ് കുറ്റ്യാടി ഇറിഗേഷൻ ബോത്തി ഷട്ടർ പുനർനിർമ്മിച്ചപ്പോൾ

കർഷകരുടെ ദുരിതത്തിന് അറുതിയായി ,പൊളിച്ച കനാൽ ഷട്ടർ നന്നാക്കി, ഷട്ടർ തുറന്നു,

ചേളന്നൂർ:
കണ്ണങ്കര ഫീൽഡ് കുറ്റ്യാടി ഇറ്യൂഗേഷൻ ബോത്തി ഷട്ടർ സാമുഹ്യ ദ്രോഹികൾ പൊളിച്ചതിനെ തുടർന്ന് ,വെള്ളം ഒഴുക്കിവിടാനാകാതെ അടച്ചിട്ടതായിരുന്നു, ഇതേ തുടർന്ന് പ്രദേശത്തെ കർഷകരുടെ എക്കറക്കണക്കിന് ഭൂമിയിലെ നേന്ത്രവാഴ കൃഷിയും ,പച്ചക്കറി കൃഷിയുൾപ്പെടെ വെള്ളം ലഭിക്കാതെ നശിക്കുന്ന അവസ്ഥയിലാവുകയും ,കിണറ്കളിൽ കുടിവെള്ള ലഭ്യത കുറയുകയും , ചെയ്തതോടെ നാട്ടുകാരും, പഞ്ചായത്ത് അംഗം ഷാനിയുടെ നേതൃത്വത്തിൽ കർഷകരായ പ്രദീപൻ എളേടത്ത് ,സി.വി.ഷൈജു, ബിലാത്തിയിൽ രഞ്ജിത്ത് ,ബാലകൃഷ്ണൻ കടുപ്പയിൽ ,ദിനീഷ് തുടങ്ങിയവർ ചേർന്ന് ഷട്ടറിന്ന് ആവശ്യമായ റിപ്പയർ നടത്തി , ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുന:സ്ഥാപിച്ചു. ഇന്ന് ഉച്ചയോടെ ഷട്ടർ ഉയർത്തി വെള്ളം കനാലിലേക്ക് തുറന്നു വിട്ടു.ഇതോടെ മാസങ്ങളായി തുറക്കാതെ കിടന്ന, കനാൽ പ്രദേശത്തെ നൂറ് കണക്കിന് കൃഷിക്കാർക്കും, നാട്ടുകാർക്കും, വളരെ അഹ്ലാദം നിറഞ്ഞ നിമിഷങ്ങളായി,

Comments are closed.