അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

തിരുന്നാവായ: അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൈനിക്കര പരേതനായ മേലേതിൽ ഹൈദ്രു ഹാജിയുടെ മകനും അബുദാബിയിൽ സൂപ്പർ മാർക്കറ്റ് ഉടമയുമായ അഷ്റഫ് (50)ആണ് മരിച്ചത്. കുറച്ചു ദിവസമായി കൊവിഡ് ബാധിച്ച് അബുദാബിയിൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ സക്കീന കൈമലശ്ശേരി. മക്കൾ മുഹമ്മദ് ആഷിഖ്, അൻഷിഫ,ആഷിന. മരുമകൻ സുബൈർ കോട്ടക്കൽ. സഹോദരങ്ങൾ സലീം, ഷാഹുൽ ഹമീദ്, സക്കീന, ഹാജറ, റസാഖ്, സുഫൈറ. ഖബറടക്കം അബുദാബിയിൽ നടത്തും
Comments are closed.