കോൺഗ്രസ്സ് കമ്മിറ്റി ഭക്ഷ്യ കിറ്റ് വിതരണം നടത്തി

കെ.പത്മകുമാർ കൊയിലാണ്ടി
കൊയിലാണ്ടി : കോവിഡ്19 ന്റെ ഭാഗമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കൊയിലാണ്ടി നഗരസഭയിലെ 33-ാo വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ നൽകി. വാർഡിലെ 400 വീടുകളിൽ കിറ്റുകൾ എത്തിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി. സുധാകരൻ കിറ്റ് വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷീബ സതീശൻ, ബൂത്ത് പ്രസിഡന്റ് കേളോത്ത് അശോകൻ,മനോജ് പയറ്റുവളപ്പിൽ, സതീശൻ.പി. വി., ബിജു .പി.കെ ,രജി ലേഷ് .പി.വി,ശിവദാസൻ.കെ, അഭിലാഷ്എ.വി,രഞ്ജിത്ത്. കെ .എം, ദിനേശൻ കൊരങ്ങാട് ,ജയചന്ദ്രൻ. പി. വി ,നിഷാ ആനന്ദ്,സീമാസതീശൻ, രാധാ ജയചന്ദ്രൻ, രാജു.എ.കെ, സജിത്ത് ലാൽ .എം.വി, സന്തോഷ് .എ.വി തുടങ്ങിയവർ നേതൃത്വം നൽകി.
Comments are closed.