ആഫ്രിക്കയിൽ കോവിഡ് ബാധിതർ 40,000 കടന്നു

കൊറോണ വൈറസ് ആഫ്രിക്കയിലും പിടിമുറുക്കുന്നു. 53 ആഫ്രിക്കൻ രാജ്യങ്ങളിലായി രോഗം ബാധിച്ചവരുടെ എണ്ണം 40,000 കടന്നു. ഇതു വരെ 1,700 പേർ മരിച്ചു. 13,000 പേർ രോഗമുക്തരായതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു
🔹ഫിലിപ്പീൻസിൽ 10,000 തടവുകാർക്ക് മോചനം
ഫിലിപ്പീൻസിലെ ജയിലുകളിലും കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ 10,000 തടവുകാരെ മോചിപ്പിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9,000 ആയി ഉയർന്നിട്ടുണ്ട്. 156 പുതിയ കേസുകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മരണം 24.
ഇന്തോനേഷ്യയിൽ 31 മരണം കൂടി
ഇന്തോനേഷ്യയിലെ 292 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 10,834 ആയി. ഇന്നലെ 31 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 831 ആയി ഉയർന്നു. ഇന്നലെ 74 പേർ കൂടി രോഗമുക്തരായിട്ടുണ്ട്.
🔹 സിംഗപ്പൂരിൽ 12 മുതൽ ലോക്ഡൗണിൽ ഇളവ്
മേയ് 12 മുതൽ ലോക്ഡൗണിൽ ഇളവു വരുത്തുമെന്ന് സിംഗപ്പൂർ സർക്കാർ. അതേസമയം, ശനിയാഴ്ച 447 പേർക്കു കൂടി രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണണം 17,548 ആയി. മരണ സംഖ്യ 16.
🔹 റഷ്യയിൽ 24 മണിക്കൂറിൽ 9,623 പുതികേസുകൾ
24 മണിക്കൂറിനിടെ 9,623 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ റഷ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,24,054 ആയി. 24 പേരാണ് കഴിഞ്ഞ ദിവസം മാത്രം മരിച്ചത്. ഇതോടെ മരണ സംഖ്യ 1,222 ആയി. മോസ്കോയിലെ ജനസംഖ്യയിൽ രണ്ടു ശതമാനം പേർക്കും രോഗമുണ്ടെന്ന് മേയർ സെർജി സോബ്യാനിൻ പറഞ്ഞു.
Comments are closed.