1470-490

യുവനടൻ വാഹനപകടത്തിൽ മരണപ്പെട്ടു

മൂവാറ്റുപുഴയില്‍ കാര്‍ അപകടത്തില്‍ പെട്ട് യുവനടനടക്കം മൂന്ന് മരണം. നിധിന്‍ (35) അശ്വിന്‍ (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്.ലിതീഷ് (30), സാഗര്‍ (19) അന്തര്‍ സംസ്ഥാനക്കാരായ റമോണ്‍ ശൈഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസില്‍ ജോർജ്. വാളകം മേക്കടമ്പ് നടപ്പറമ്പേല്‍ ജോര്‍ജിന്റെ മകനാണ്. മാതാവ് സിജി, സഹോദരന്‍ ബെന്‍സില്‍.
നിയന്ത്രണം വിട്ട കാർ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്

Comments are closed.