1470-490

52022 മഞ്ഞ കാർഡുടമകൾ സൗജന്യ ഭക്ഷ്യക്കിറ്റ് കൈപ്പറ്റി


തൃശൂർ ജില്ലയിൽ 98.76 ശതമാനം വരുന്ന മഞ്ഞ കാർഡുടമകൾ സൗജന്യ ഭക്ഷ്യക്കിറ്റ് കൈപ്പറ്റി. 52677 എ എ വൈ കാർഡുടമകളിൽ 52022 പേരാണ് കിറ്റ് കൈപ്പറ്റിയത്. അതേസമയം 85.28 ശതമാനം പിങ്ക് കാർഡുടമകളും സൗജന്യ ഭക്ഷ്യക്കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. 281865 പിങ്ക് (പിഎച്ച്എച്ച്) റേഷൻ കാർഡുടമകളിൽ 240396 പേരാണ് കിറ്റ് കൈപ്പറ്റിയത്. പിഎംജികെഎവൈ പദ്ധതി പ്രകാരം 50210 എ എ വൈ കാർഡുടമകളും 276439 കാർഡുടമകളും റേഷൻ വിഹിതം കൈപ്പറ്റി. വിവിധ താലൂക്കുകളിൽ താലൂക്ക് സപ്‌ളൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പൊതുവിപണിയിൽ നടത്തിയ കർശന പരിശോധനയിൽ
തലപ്പിള്ളി താലൂക്കിലെ 9 സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. പലചരക്ക് വിഭാഗത്തിൽ 12, പച്ചക്കറി വിഭാഗത്തിൽ 6 എന്നിങ്ങനെ 18 സ്ഥാപനങ്ങളിലാണ് പൊതുവിതരണ വകുപ്പിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തിയത്.

Comments are closed.