1470-490

ബെവ്കോ ഒരുക്കം തുടങ്ങി.

സർക്കാർ തീരുമാനം വരുന്ന മുറയ്ക്ക് ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള തയാറെടുപ്പുകളുമായി ബിവറേജസ് കോർപറേഷൻ. മദ്യം വാങ്ങാനെത്തുന്നവരെ പരിശോധിക്കാൻ 270 തെർമൽ സ്‌കാനറുകൾ വാങ്ങാൻ കോർപറേഷൻ തീരുമാനിച്ചു. അതേസമയം സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകൾ അണുവിമുക്തമാക്കുന്ന നടപടികൾ തുടങ്ങി.

ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചെങ്കിലും കോർപറേഷൻ തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. മദ്യം വാങ്ങാനെത്തുന്നവരെ പരിശോധിക്കാൻ 270 തെർമൽ സ്‌കാനറുകൾ വാങ്ങി ബിവറേജസ് കോർപറേഷൻ സംസ്ഥാനത്തൊട്ടാകെയുള്ള 265 ഔട്ട്‌ലെറ്റുകളിലേക്ക് ഇവ നൽകും. സോപ്പ്, സാനിറ്റെസർ, മാസ്‌ക് എന്നിവ സ്റ്റാഫിനും ഉപഭോക്താക്കൾക്കുമായി ഒരുക്കാനും തീരുമാനമായി.

Comments are closed.