1470-490

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ്19

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ രോഗമുക്തി നേടി. കണ്ണൂർ ആറും ഇടുക്കിയിൽ രണ്ട് പേരുമാണ് രോഗമുക്തി നേടിയത്.
499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 96 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
21,891 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.
സംസ്ഥാനത്ത് 80 ഹോട്ട്‌സ്‌പോട്ടുകൾ ആണ് ഉള്ളത്. ഇതിൽ 21 എണ്ണം കണ്ണൂരാണ്. ഇടുക്കിയിലും കോട്ടയത്തും പതിനൊന്ന് വീതവും ഹോട്ട്‌സ്‌പോട്ടുകൾ ഉണ്ട്. ഇന്ന് പുതുതായി ഹോട്ട്‌സ്‌പോട്ടുകളില്ല.

Comments are closed.