1470-490

അതിഥി തൊഴിലാളികളുമായി തിരൂരില്‍ നിന്നും ബീഹാറിലേക്ക് ട്രെയിന്‍

അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് തിരൂരില്‍ നിന്ന് നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ ഓടുന്നു. ബിഹാര്‍ ധാനപൂരിലേക്കാണ് യാത്ര. വൈകീട്ട് ആറിന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. അതിഥി തൊഴിലാളികളെ ജില്ലാ ഭരണകൂടം കെ.എസ്.ആര്‍.ടി.സി ബസുകളിലെത്തിക്കും. യാത്രക്കിടയില്‍ എവിടേയും ട്രെയിന്‍ നിര്‍ത്തില്ല. 1200 പേരുമായാണ് ട്രെയിന്‍ പുറപ്പെടുക. ഇവര്‍ക്ക് യാത്രക്കിടയില്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെ ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളുമായുള്ള കേരളത്തിലെ രണ്ടാമത്തെ ട്രെയിനാണ് ഇത്.
മതിയായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചാകും തൊഴിലാളികളെ മടക്കി അയക്കുക എന്നും അവര്‍ക്കു വേണ്ടുന്ന സൗകര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ടന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. തൊഴിലാളികള്‍ നേരിട്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തരുതെന്നും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ എത്തുന്നവരെ മാത്രമേ മടക്കി അയയ്ക്കുകയുള്ളുവെന്നും അറിയിപ്പില്‍ പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124